ഓതറ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ഭാരതത്തിലെ ആദ്യ ക്നാനായ ദേവലയമായ പടിഞ്ഞാറ്റോതറ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ വലിയ പെരുന്നാളിന് കൊടിയേറി. വികാരി ഫാ.കെ.എ. പുന്നൂസ് കൊടിയേറ്റ് നിര്‍വഹിച്ചു. 31നു വൈകുന്നേരം കോടത്തുവട്ടോലില് കുരുവിള തോമസിന്റെ ഭവനത്തില്‍ നിന്നു പള്ളിയിലേക്ക് റാസ.
വലിയ പെരുന്നാള്‍ ദിവസമായ നവംബര്‍ ഒന്നിനു വിശുദ്ധ മുന്നില്മേല് കുര്‍ബാനയ്ക്ക് സമുദായ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മോര് സേവേറിയോസ് വലിയ മെത്രാപ്പൊലിത്ത മുഖ്യ കര്‍മികത്വം വഹിക്കും.